ന്യൂഡല്‍ഹി :ബിജെപി രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു. മുൻ ജാർഖണ്ഡ് ഗവർണ്ണർ ദ്രൗപതി മുർമുവാണ് ബിജെപിയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി. 20 പേരുകൾ ചർച്ചയായതില്‍ നിന്നാണ് ആദിവാസി വിഭാഗത്തിൽ നിന്നുള്ള ദ്രൗപതി മുർമുവിനെ തെരഞ്ഞെടുത്തത്. ഒഡീഷ മുൻ മന്ത്രിയാണ് ദ്രൗപതി മുർമു. ബിജെപി പാര്‍ലമെന്ററി ബോര്‍ഡ് യോഗം ചേര്‍ന്നതിന് ശേഷമാണ് എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി മുർമുവിനെ പ്രഖ്യാപിച്ചത്. വിവിധ സംസ്ഥാനങ്ങളില്‍ ഗവര്‍ണറായി സേവനമനുഷ്ടിച്ച ദ്രൗപതി മുര്‍മു ഒഡിഷയില്‍ നിന്നുള്ള ബിജെപി നേതാവാണ്.
രാവിലെ അമിത് ഷാ, രാജ്നാഥ് സിങ്, ജെ.പി.നഡ്ഡ എന്നിവര്‍ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. സ്ഥാനാര്‍ഥിയായി നായിഡു രംഗത്തെത്തുമെന്ന് അഭ്യൂഹം ഉണ്ടായിരുന്നു.ഇതിനിടെയാണ് ദ്രൗപതിയെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര മന്ത്രിമാരായ അമിത് ഷാ, രാജ്നാഥ് സിങ്, നിതിന്‍ ഗഡ്കരി, ബിജെപി ദേശീയ പ്രസിഡന്റ് ജെ.പി.നഡ്ഡ, മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
ഒഡീഷ മുൻ മന്ത്രിയാണ് ദ്രൗപതി മുർമു. ബിജെപി പാര്‍ലമെന്ററി ബോര്‍ഡ് യോഗം ചേര്‍ന്നതിന് ശേഷമാണ് എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി മുർമുവിനെ പ്രഖ്യാപിച്ചത്.





0 Comments